ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ; മതേതര പാര്‍ട്ടികളുമായി യോജിച്ചു നില്‍ക്കുമെന്ന് യെച്ചൂരി

ബിനീഷ് തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. സ്വര്‍ണക്കടത്തിലും കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും
ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ; മതേതര പാര്‍ട്ടികളുമായി യോജിച്ചു നില്‍ക്കുമെന്ന് യെച്ചൂരി


ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി യെച്ചൂരി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാനാണ് സിപിഎം തീരുമാനം. ബംഗാളില്‍ കോണ്‍ഗ്രസുമായിട്ടായിരിക്കും സീറ്റു പങ്കുവയ്ക്കുക. തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.

മകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ പ്രതിയായതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്‌ക്കേണ്ട കാര്യമെന്താണെന്ന്, ചോദ്യത്തിനു മറുപടിയായി യെച്ചൂരി പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോടിയേരി നേരത്തെ തന്നെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. സ്വര്‍ണക്കടത്തിലും കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. എം ശിവശങ്കറിനെ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു നീക്കം ചെയ്തതാണെന്ന് യെച്ചൂരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com