സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് സെക്സ് വീഡിയോകൾ ചിത്രീകരിച്ചു, അശ്ലീല സൈറ്റുകൾക്ക് വിറ്റ് നേടിയത് ലക്ഷങ്ങൾ; ബസ് കണ്ടക്ടർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2020 02:29 PM  |  

Last Updated: 31st October 2020 02:29 PM  |   A+A-   |  

Busconductor

 

മുംബൈ: ജോലി വാ​ഗ്ദാനം നൽകി സെക്സ് വിഡിയോകൾ ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണമുണ്ടാക്കിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. 32 കാരനായ മിലിന്ദ് സാദെ എന്നയാളാണ് അറസ്റ്റിലായത്. താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട് ജീവനക്കാരനാണ് ഇയാൾ. പതിനെട്ടും മുപ്പതും വയസ്സുള്ള രണ്ട് സ്ത്രീകൾ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റുചെയ്തത്. 

സ്ത്രീകളുമായുള്ള കിടപ്പറ രംഗങ്ങൾ അവരറിയാതെയാണ് സാദെ ക്യാമറയിൽ പകർത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂൺ- നവംബർ മാസങ്ങൾക്കിടയിലാണ് ഇയാൾ വീഡിയോകൾ അശ്ലീല സൈറ്റുകൾക്ക് വിറ്റത്. ഇതുവഴി അഞ്ചുലക്ഷം രൂപ സമ്പാദിച്ചുവെന്ന് സാദെ പൊലീസിനോട് സമ്മതിച്ചു. തന്റെ മുഖം ക്യാമറിയിൽ വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന സാദെ സ്ത്രീകളെ വ്യക്തമായി കാണുന്ന തരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. പരാതി നൽകിയ സ്ത്രീകളിൽ ഒരാളുടെ ബന്ധു വിഡിയോ പോൺ സൈറ്റിൽ കണ്ടുവെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

എം എ, ബിഎഡ് ബിരുദധാരിയാണ് സാദെ. സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഒളിവിൽ പോയ ഇയാളെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.