ഇന്ത്യൻ വിമാനകമ്പനിക്ക് വനിത സിഇഒ; ഇത് ചരിത്രത്തിലാദ്യം 

അലൈൻസ്​ എയറിന്റെ സിഇഒ ആയി ഹർപ്രീത് എ ഡി സിങ് ആണ് നിയമിതയായത്
ഇന്ത്യൻ വിമാനകമ്പനിക്ക് വനിത സിഇഒ; ഇത് ചരിത്രത്തിലാദ്യം 

ന്യൂഡൽഹി: ഇന്ത്യൻ വിമാനകമ്പനിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു വനിത നിയമിതയായി. എയർ ഇന്ത്യയുടെ സഹകമ്പനിയായ അലൈൻസ്​ എയറിന്റെ സിഇഒ ആയി ഹർപ്രീത് എ ഡി സിങ് ആണ് നിയമിതയായത്. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഹർപ്രീത് അലൈൻസ് എയറിന്റെ സിഇഒ ആയി തുടരുമെന്ന് എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസാൽ അറിയിച്ചു.

നിലവിൽ ഫ്ലൈറ്റ്​ സേഫ്​റ്റി വിഭാഗത്തിൽ എക്​സിക്യൂട്ടീവ്​ ഡയറക്​ടറാണ്​ ഹപ്രീത്​. സീനിയർ ക്യാപ്​റ്റൻ നിവേദിത ഭാസിന്​ ഫ്ലൈറ്റ്​ സേഫ്​റ്റി എക്​സിക്യൂട്ടീവ്​ ഡയറക്​ടറുടെ ചുമതല നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

1988ലാണ് ഹർപ്രീത് എയർ ഇന്ത്യയിൽ പൈലറ്റായി എത്തിയത്. വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തിയ ഹർപ്രീത് ആരോഗ്യ കാരണങ്ങളാൽ വിമാനം പറത്താൻ കഴിയാതിരുന്നതോടെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com