രാജ്യത്തെ ആദ്യത്തെ സീ പ്ലെയിന്‍ സര്‍വീസ്; യാത്രികനായി പ്രധാനമന്ത്രി, വീഡിയോ

രാജ്യത്തെ ആദ്യത്തെ സീ പ്ലെയിന്‍ സര്‍വീസ്; യാത്രികനായി പ്രധാനമന്ത്രി, വീഡിയോ

രാജ്യത്തെ ആദ്യത്തെ സീ പ്ലെയിന്‍ സര്‍വീസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീ പ്ലെയിന്‍ സര്‍വീസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ ആരംഭിച്ച സീ പ്ലെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന യാത്രമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

നര്‍മദയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ നിന്ന് സബര്‍മതി നദീതടം വരെയാണ് പ്രധാനമന്ത്രി സീ പ്ലെയിനില്‍ സഞ്ചരിച്ചത്. സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ 145ആം ജന്‍മവാര്‍ഷികത്തിന്റെ ഭാഗാമായാണ് ഗുജറാത്തില്‍ സീ പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്. 

സ്‌പൈസ് ജെറ്റാണ് 19 സീറ്റുകളുള്ള സീ പ്ലെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 12പേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ 4,800രൂപ വീതമാണ് ടിക്കറ്റ് ചാര്‍ജ്. 

സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന കെവാദിയയിലേക്ക് അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്ററാണ് ആകാശദൂരം. 45 മിനിറ്റിനുള്ളില്‍ ഈ ദൂരം താണ്ടാനാകും എന്നതാണ് സീ പ്ലെയിന്റെ പ്രത്യേതകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com