ബൈക്കിലെത്തിയ പൊലീസുകാരനെ ഇടിച്ചു താഴെയിട്ടു, ഏറെ ദൂരം വലിച്ചിഴച്ചു ; പരാക്രമം സ്‌റ്റേഷന്റെ മുറ്റത്ത്  ( വീഡിയോ) 

പോത്തിന്റെ പരാക്രമത്തില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടു പറ്റി
ബൈക്കിലെത്തിയ പൊലീസുകാരനെ ഇടിച്ചു താഴെയിട്ടു, ഏറെ ദൂരം വലിച്ചിഴച്ചു ; പരാക്രമം സ്‌റ്റേഷന്റെ മുറ്റത്ത്  ( വീഡിയോ) 


സംഭാല്‍ : അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന പോത്ത് ബൈക്കിലെത്തിയ പൊലീസുകാരനെ ഇടിച്ചു താഴെയിട്ടു. തുടര്‍ന്ന് മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരന്‍ ചികില്‍സയിലാണ്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. 

അലഞ്ഞുതിരിഞ്ഞു നടന്ന പോത്ത് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കടന്നു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ ശിവപ്രതാപ് സിങ് എതിരെ ബൈക്കിലെത്തിയത്. ഇതോടെ പ്രകോപിതനായ പോത്ത് ശിവപ്രതാപിനെ കുത്തിമറിച്ചിടുകയായിരുന്നു. 

താഴെ വീണ പൊലീസുകാരനെ ഏതാനും ദൂരം വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു. സംഭവം കണ്ട് സ്തംഭിച്ച ആളുകള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി പോത്തിനെ സ്‌റ്റേഷനില്‍ നിന്നും ഓടിച്ചു വിട്ടു. 

പോത്തിന്റെ പരാക്രമത്തില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. എവിടെ നിന്നാണ് പോത്ത് വന്നതെന്ന് അറിയില്ലെന്നും, പെട്ടെന്ന് ക്രുദ്ധനാകാനുള്ള കാരണം അറിയില്ലെന്നും സര്‍ക്കിള്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com