മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടി: അഞ്ചുപേര്‍ അസമില്‍ പിടിയില്‍

അസമില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: അസമില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയെടുത്ത അഞ്ചുപേര്‍ പിടിയില്‍. പ്രത്യേക വിജിലന്‍സ് സംഘമാണ് അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ പിടികൂടിയത്.

ദുരിതാശ്വാസ നിധിയില്‍ ചില അസാധാരണ ഇടപാടുകള്‍ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 10നാണ് ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നിയമവിരുദ്ധമായി പണം പിന്‍വലിച്ച പ്രതികള്‍ പിടിയിലായത്. 

ഓഗസ്റ്റ് 12നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബസ്തി ജില്ലയില്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി. തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com