വ്യാപാരിയും ഭാര്യയും മകനും വീടിനകത്ത് മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ഭാഗികമായി കത്തിച്ചു; പരിക്കേറ്റ പാടുകള്‍; അന്വേഷണം 

തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങള്‍ ഭാഗികമായി കത്തിച്ചു 
വ്യാപാരിയും ഭാര്യയും മകനും വീടിനകത്ത് മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ഭാഗികമായി കത്തിച്ചു; പരിക്കേറ്റ പാടുകള്‍; അന്വേഷണം 

ആഗ്ര: വ്യാപാരിയും ഭാര്യയും മകനും വീടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് ആഗ്രയിലെ വീട്ടില്‍ രാംവീര്‍ സിങ്, ഭാര്യ മീര, മകന്‍ ബബഌ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെനന് പൊലീസ് പറഞ്ഞു.

വ്യാപാരിയുമായുണ്ടായ ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. കൊലപാതകികളുടെ ലക്ഷ്യം കൊള്ളയടിക്കലായിരുന്നില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ അജയ് ആനന്ദ് പറഞ്ഞു. രാത്രി 12നും മൂന്നിനും ഇടയിലാണ് സംഭവം നടന്നത്. അക്രമിസംഘം രാംവീറിന്റെ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹങ്ങള്‍ ഭാഗികമായി തീയിട്ടിരുന്നതായും പൊലീസ് പറയുന്നു.

23കാരനായ മകന് റെയില്‍വെയില്‍ ജോലി ലഭിക്കുന്നതിനായി രാംവീര്‍ ഒരു റിട്ടയേര്‍ഡ് സൈനികന് 12 ലക്ഷം രൂപ നല്‍കിയിരുന്നു.  ഇത് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പ് രാംവീറും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.

ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹം കത്തിച്ചതെന്ന് പൊലീസ് പറയുന്നു. സിലിണ്ടറില്‍ ഗ്യാസ് പരിമിതമായതിനാല്‍ അക്രമി സംഘം മണ്ണെണ്ണ ഉപയോഗിക്കുകയായിരുന്നു. മൃതദേഹങ്ങളില്‍  പരിക്കേറ്റ പാടുകളുമുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായു പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com