കുടിലിലെ വാസം കഴിഞ്ഞു, ശേഷം കാട്ടില്‍; മക്കളുമായി തളളപ്പുലി മറഞ്ഞു (വീഡിയോ)

കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ കുടിലില്‍ പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്
കുടിലിലെ വാസം കഴിഞ്ഞു, ശേഷം കാട്ടില്‍; മക്കളുമായി തളളപ്പുലി മറഞ്ഞു (വീഡിയോ)

മുംബൈ: കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ കുടിലില്‍ പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ദിവസങ്ങള്‍ നീണ്ട പരിപാലനത്തിന് ശേഷം കുഞ്ഞുങ്ങളെയും എടുത്ത് പുലി കാട്ടിലേക്ക് മറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്.

മഹാരാഷ്ട്ര നാസിക്കിലെ ഇഗത്പുരി മേഖലയിലാണ് പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആള്‍ താമസമില്ലാത്ത കുടിലില്‍ തളളപ്പുലിക്ക് ഒപ്പമുളള നാലു കുഞ്ഞുങ്ങള്‍ ഓടി കളിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. 

ഇപ്പോള്‍ ആഴ്ചകള്‍ നീണ്ട പരിപാലനത്തിന് ശേഷം കുഞ്ഞുങ്ങളെയും എടുത്ത് പുലി കാട്ടിലേക്ക് മറയുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. വായില്‍ കുഞ്ഞുങ്ങളെ കടിച്ചുപിടിച്ച് പുലി കാട്ടില്‍ മറയുന്നതാണ് വീഡിയോയിലുളളത്. ഫോറസ്റ്റ് അധികൃതരാണ് വീഡിയോ പകര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com