'ദുഷ്ട ശക്തികളെ ഒഴിവാക്കണം, കുറ്റകൃത്യങ്ങള്‍ കുറയ്ക്കണം'; പൊലീസ് സ്റ്റേഷനില്‍ യാഗം

കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ ആക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനില്‍ യാഗം നടത്തി ഉദ്യോഗസ്ഥര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ ആക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനില്‍ യാഗം നടത്തി ഉദ്യോഗസ്ഥര്‍. ദുഷ്ട ശക്തികളുടെ കടന്നുവരവ് ഒഴിവാക്കി സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് പൂജ എന്നാണ് വിശദീകരണം. പ്രദേശത്തെ പൂജാരിയുടെ നേതൃത്വത്തിലായിരുന്നു യാഗം.

ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ചൗബേയ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് യാഗം സംഘടിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ ആക്രമണത്തില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. കേസില്‍ അവസാന പ്രതിയായ രാമു ബാജ്‌പേയും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പൊലീസ് സ്റ്റേഷനില്‍ യാഗം നടത്താന്‍ തീരുമാനിച്ചത്.

ദുഷ്ട ശക്തികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ നിത്യവും പൂജ നടത്താന്‍ പൂജാരി ഉപദേശിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാഗത്തിന്റെ ഭാഗമായി പൂജാരി മന്ത്രങ്ങള്‍ ഉരുവിട്ടു.  രണ്ടു മണിക്കൂര്‍ നീണ്ട യാഗത്തിനിടെ പരാതികള്‍ പോലും സ്വീകരിക്കാന്‍ പൊലീസ് സ്റ്റേഷന്‍ തയ്യാറായില്ല. മകള്‍ക്ക് നേരെയുളള ലൈംഗികാതിക്രമ പരാതി നല്‍കാന്‍ എത്തിയ അച്ഛന്‌ പൂജ കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com