മൊബൈല്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമം; നടുറോഡില്‍ പിടിവലി, ബൈക്കിലെത്തിയ മോഷ്ടാവിനെ ചെറുത്ത് 15 കാരി ( വീഡിയോ) 

അപ്രതീക്ഷിത ആക്രമണത്തില്‍ പതറാതെ, പരിക്ക് വകവെയ്ക്കാതെ പെണ്‍കുട്ടി മോഷ്ടാവിനെ ഓടിച്ചിട്ടു പിടിച്ചു
മൊബൈല്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമം; നടുറോഡില്‍ പിടിവലി, ബൈക്കിലെത്തിയ മോഷ്ടാവിനെ ചെറുത്ത് 15 കാരി ( വീഡിയോ) 

ജലന്ധര്‍ : മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് 15 കാരി. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപത്ത് ബൈക്കിലെത്തിയ രണ്ടുപേരാണ് മൊബൈല്‍ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചത്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 

കുസുംകുമാരി എന്ന പതിനഞ്ചുകാരിയാണ് മൊബൈല്‍ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയുടെ സമീപത്തെത്തി വേഗം കുറച്ച ബൈക്ക് യാത്രികര്‍ ഫോണ്‍ തട്ടിയെടുത്തു. 

ഇത് ചെറുക്കാന്‍ ശ്രമിച്ച കുട്ടിയ്ക്ക് മൂര്‍ച്ചയേറിയ ആയുധം വീശിയപ്പോള്‍ മുറിവേറ്റു. അപ്രതീക്ഷിത ആക്രമണത്തില്‍ പതറാതെ, പരിക്ക് വകവെയ്ക്കാതെ പെണ്‍കുട്ടി മോഷ്ടാവിനെ ബൈക്കിന് പിന്നാലെയെത്തി ഓടിച്ചിട്ടു പിടിച്ചു.

റോഡില്‍ പെണ്‍കുട്ടി വട്ടമിട്ടു പിടിച്ചതോടെ മോഷ്ടാവ് കുതറിയോടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിവിടാതെ പെണ്‍കുട്ടി ചെറുത്തു. ഇതിനിടെ നടുറോഡിലെ പിടിവലി കണ്ട് നാട്ടുകാരെത്തി ഇയാളെ പിടികൂടി. 

നാട്ടുകാര്‍ ഓടിക്കൂടുന്നതു കണ്ട് ബൈക്ക് ഓിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. മോഷ്ടാവിന്റെ കയ്യില്‍ നിന്നും പെണ്‍കുട്ടി മൊബൈല്‍ തിരിച്ചെടുത്തു. കടന്നുകളഞ്ഞ കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com