ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം, അപകടം ശ്രീലങ്കന്‍ കടലില്‍

പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ കപ്പലില്‍ തീപിടിത്തം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം, അപകടം ശ്രീലങ്കന്‍ കടലില്‍

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടേഡ്‌ എണ്ണ കപ്പലില്‍ തീപിടിത്തം. കുവൈത്തില്‍ നിന്ന് ഇന്ത്യയിലെ പാരാദ്വീപിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.  കുവൈത്തിലെ മിനാ അല്‍ അഹമ്മദിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു.

2,70,0000 ടണ്‍ എണ്ണ വഹിച്ച് കൊണ്ട് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. എണ്ണ ചോര്‍ച്ച ഒഴിവാക്കാനുളള നടപടികള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com