സൈനിക വിന്യാസം ശക്തമാക്കി ; കരസേനാ മേധാവി ലഡാക്കില്‍ ; നിര്‍ണായക മേഖല ഇന്ത്യയുടെ നിയന്ത്രണത്തില്‍

ലഡാക്കിലെത്തിയ ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും
സൈനിക വിന്യാസം ശക്തമാക്കി ; കരസേനാ മേധാവി ലഡാക്കില്‍ ; നിര്‍ണായക മേഖല ഇന്ത്യയുടെ നിയന്ത്രണത്തില്‍

ലഡാക്ക് : ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ കരസേന മേധാവി ലഡാക്കിലെത്തി. ഇന്നു രാവിലെ ലഡാക്കിലെത്തിയ ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. രണ്ടു ദിവസം ജനറല്‍ നാരാവ്‌നെ ലഡാക്കില്‍ ഉണ്ടാകുമെന്നാണ് സൂചന. 

സംഘര്‍ഷം രൂക്ഷമായ ദക്ഷിണ പാംഗോങില്‍ ഇന്ത്യ- ചൈന സേനകള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ ജനറല്‍ നാരാവ്‌നെ വിലയിരുത്തും. ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതിര്‍ത്തിയില്‍ പലയിടത്തും ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യം പലയിടത്തും ബേസില്‍ നിന്നും മലമുകളിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റം ചെറുക്കുന്നതിന് വേണ്ടിയാണിത്. 

ലഡാക്കിലെ പെംഗോങ് ഏരിയയിലെ നോര്‍ത്ത് ഫിംഗര്‍ 4 ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു. ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രദേശം ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുന്നത്. അതിനിടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈനീസ് അധികൃതരുമായി സൈനിക തലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com