നൂറുകണക്കിന് കാമുകിമാര്‍, 'വഴിവിട്ട ബന്ധ'ങ്ങളുടെ തെളിവുമായി ഭാര്യ; ഭര്‍ത്താവിന് നഷ്ടമായത് സിബിഐയിലെ ഉന്നത പദവി 

ചിത്രങ്ങള്‍ സഹിതം നിരവധി തെളിവുകളുമായാണ്  പരാതി നല്‍കിയത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന് നഷ്ടമായത് തൊട്ടടുത്തെത്തിയ സിബിഐയിലെ ഉന്നത പദവി. 2009 ബാച്ച് യുപി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സിബിഐയിലെ പരിഗണിച്ചിരുന്ന പദവിയില്‍ നിന്നും ഒഴിവാക്കിയത്. 

സിബിഐയില്‍ ചണ്ഡീഗഡ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയാക്കാനാണ് ഉദ്യോഗസ്ഥനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ അന്യസ്ത്രീകളുമായുള്ള സമ്പര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഭാര്യ പരാതി നല്‍കുകയായിരുന്നു. കൂടാതെ സിബിഐ ഡയറക്ടര്‍, യുപി മുഖ്യമന്ത്രി എന്നിവര്‍ക്കും ഭാര്യ പരാതി നല്‍കി. 

ഈ ഉദ്യോഗസ്ഥന് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ഭാര്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അയോധ്യയില്‍ എസ്എസ്പിയായിരിക്കെ സ്വഭാവദൂഷ്യത്തിന് നടപടിയെടുത്തിട്ടുണ്ട്. ജാന്‍സിയില്‍ എസ്എസ്പിയായിരിക്കുമ്പോഴും അവിഹിത ഇടപാടുണ്ടായിരുന്നു. ചിത്രങ്ങള്‍ സഹിതം നിരവധി തെളിവുകളുമായാണ് ഭാര്യ പരാതി നല്‍കിയത്. 

ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വാഹനത്തില്‍ നിരവധി ഹോട്ടലുകളില്‍ പോകുകയും സ്ത്രീകളുമായി സന്ധിക്കാറുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചണ്ഡീഗഡില്‍ വിവാഹമോചനം നേടിയ സ്ത്രീക്കൊപ്പം ഇയാള്‍ താമസിച്ചുവരികയായിരുന്നു എന്നും ഭാര്യ ചൂണ്ടിക്കാട്ടി. പരാതിയിന്മേല്‍ അന്വേഷണം നടത്തിയ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സിബിഐയിലെ ഉദ്യോഗത്തില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com