മഹാരാഷ്ട്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 18,105 പേര്‍ക്ക് കോവിഡ്, 391 മരണം 

24 മണിക്കൂറിനിടെ 18,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 24 മണിക്കൂറിനിടെ 18,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,43,844 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 391 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോട മരണസംഖ്യ 25,586 ആയി ഉയര്‍ന്നു. രോഗമുക്തി ആറുലക്ഷം കടന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച 17,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്നത് ആശങ്ക പരത്തുന്നുണ്ട്. 

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ആന്ധ്രയില്‍ ഇന്ന് 10,199 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇത് 5892 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രയില്‍ കോവിഡ് ബാധിതര്‍ക്ക് ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. 9499 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 75 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4,65,730 ആയി ഉയര്‍ന്നതായി ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 1,03,701 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 3,57,829 പേര്‍ രോഗമുക്തി നേടുകയും 4200 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായും ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 6110 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 92 മരണമാണ് സംഭവിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതര്‍ 4,45,851 ആയി ഉയര്‍ന്നു. ഇതില്‍ 52,070 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. 3,86,173 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 7608 ആണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com