ചോദ്യോത്തര വേള ഇല്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവും: വി മുരളീധരൻ

എല്ലാ കക്ഷി നേതാക്കളുമായും ചർച്ച നടത്തിയശേഷമാണ് ചോദ്യോത്തരവേള ഒഴിവാക്കിയതെന്നും വി മുരളീധരൻ പറഞ്ഞു
ചോദ്യോത്തര വേള ഇല്ലെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവും: വി മുരളീധരൻ


ന്യൂഡൽഹി:  ചോദ്യോത്തര വേള ഉണ്ടാകില്ലെങ്കിലും രേഖമൂലമുള്ള എല്ലാ ചോദ്യങ്ങൾക്കും പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിൽ സർക്കാർ ഉത്തരം നൽകുമെന്ന് പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരൻ. എല്ലാ കക്ഷി നേതാക്കളുമായും ചർച്ച നടത്തിയശേഷമാണ് ചോദ്യോത്തരവേള ഒഴിവാക്കിയതെന്നും വി മുരളീധരൻ പറഞ്ഞു. 

ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം എതിർപ്പ് വ്യക്തമാക്കിയിരുന്നു. ഏത് വിവാദ വിഷയവും പാർലമെൻറിൽ ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്ന് വി മുരളീധരൻ വ്യക്തമാക്കി. സെപ്തംബർ  14 മുതൽ ഒക്ടോബർ ഒന്നുവരെയാണ് സമ്മേളനം. ദിവസവും നാല് മണിക്കൂർ വീതം ഇരുസഭകളും ചേരും. ശനിയും ഞായറും ഉൾപ്പെടെ 18 സിറ്റിങ് ആണ് ഉണ്ടാവുക. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെയും എയിംസിൻറെയും നിർദേശങ്ങൾ അനുസരിച്ചാണ് കോവിഡ് പ്രതിരോധ ക്രമീകരണം. ഏത് വിവാദ വിഷയവും പാർലമെൻറിൽ ചർച്ച ചെയ്യാൻ ഒരുക്കമാണെന്നും ഭരണപക്ഷം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com