മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 19,218 പേര്‍ക്ക്; 378 മരണം

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 19,218 പേര്‍ക്ക്; 378 മരണം
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 19,218 പേര്‍ക്ക്; 378 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 24 മണിക്കൂറിനിടെ 19,218 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

378 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 25,964 ആയി ഉയര്‍ന്നു. 6,25,773 പേര്‍ക്കാണ് രോഗ മുക്തി. 2,10,978 ആക്ടീവ് കേസുകള്‍. 

ആന്ധ്രപ്രേേദശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കര്‍ണാടകയില്‍ ഇന്ന് 9,280 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് ഇന്ന് മരിച്ചത്. 

ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,79,486 ആയി. 2,74,196 പേര്‍ക്കാണ് രോഗ മുക്തി. 99,101 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് 116 പേര്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 6,170 ആയി. 

ആന്ധ്രയില്‍ ഇന്നും പതിനായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 10,776 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 5,976പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 

ആന്ധ്രയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഇന്ന് 12,334 ആണ്. രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇതെന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 76 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായപ്പോള്‍ കോവിഡ് മരണസംഖ്യ 4,276 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,76,506 ആണ് ഇതില്‍ 3,70,163 പേര്‍ രോഗമുക്തരായി. നിലവില്‍ 1,02,067 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 

തമിഴ്‌നാട്ടില്‍ ആക്ടീവ് കേസുകളുടെ എണ്ണം 51,633 ആണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 79 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ മരണസംഖ്യ 7,687 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com