അയോധ്യയില്‍ ഉയരുക ബാബരി മസ്ജിദിന്റെ വലിപ്പമുള്ള പള്ളി; ഒപ്പം ആശുപത്രി, ലൈബ്രറി, മ്യൂസിയം

അയോധ്യയില്‍ ഉയരുക ബാബരി മസ്ജിദിന്റെ വലിപ്പമുള്ള പള്ളി; ഒപ്പം ആശുപത്രി, ലൈബ്രറി, മ്യൂസിയം
അയോധ്യയില്‍ ഉയരുക ബാബരി മസ്ജിദിന്റെ വലിപ്പമുള്ള പള്ളി; ഒപ്പം ആശുപത്രി, ലൈബ്രറി, മ്യൂസിയം

ലഖ്‌നൗ: അയോധ്യയിലെ ഉയരാന്‍ പോകുന്ന പുതിയ പള്ളി ബാബരി മസ്ജിദിന്റെ അതേ വലിപ്പത്തിലും മാതൃകയിലുമുള്ളത് തന്നെയായിരിക്കും. അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. ബാബരി മസ്ജിദിന്റെ അതേ വലിപ്പവും ഉയരവും പുതിയ പള്ളിക്കുമുണ്ടാകുമെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍ വ്യക്തമാക്കി. 

അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 15,000 സ്‌ക്വയര്‍ ഫീറ്റിലാണ് പള്ളി പണിയുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ പ്രൊഫസറായ എസ്എം അക്തറാണ് പള്ളിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. 

ജാമിയ മിലിയയില്‍ ആക്കിടെക്ചര്‍ വിഭാഗത്തില്‍ പ്രൊഫസറാണ് എസ്എം അക്തര്‍. ഇന്ത്യന്‍ ധാര്‍മികതയും ഇസ്ലാമിന്റെ ആത്മാവും കൂടിച്ചേരുന്ന വിധത്തിലായിരിക്കും പള്ളിയുടെ നിര്‍മാണമെന്ന് അക്തര്‍ പറഞ്ഞു. 

റിട്ടയേര്‍ഡ് പ്രൊഫസറായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. മ്യൂസിയത്തിന്റെ നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുഷ്‌പേഷ് പന്ത് നല്‍കിയതായും ഇന്തോ- ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com