'ഇന്ത്യൻ സൈന്യമാകാൻ തയാറായിക്കോളൂ', പബ്ജിക്ക് പകരം ഫൗജി വരുന്നു; പുതിയ ​ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ

ഇന്ത്യൻ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മൾട്ടി പ്ലെയർ ഗെയിം നിർമിച്ചിരിക്കുന്നത്
'ഇന്ത്യൻ സൈന്യമാകാൻ തയാറായിക്കോളൂ', പബ്ജിക്ക് പകരം ഫൗജി വരുന്നു; പുതിയ ​ഗെയിം പ്രഖ്യാപിച്ച് അക്ഷയ് കുമാർ

ചൈനീസ് ​ഗെയ്മിങ് ആപ്പായ പബ്ജിക്ക് പകരമായി ഇന്ത്യയുടെ സ്വന്തം വിഡിയോ ​ഗെയിം വരുന്നു. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ​ഗെയിം ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പ്രഖ്യാപിച്ചത്. ഫിയർലെസ് ആൻഡ് യുണൈറ്റഡ്– ഗാർഡ്സ് എന്നാണ് ഫൗ–ജിയുടെ മുഴുവൻ പേര്. 118 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെയാണ് പബ്ജിക്ക് പകരം നിൽക്കാനാകുന്ന ഗെയിമുമായി ഇന്ത്യൻ കമ്പനി രംഗത്തുവന്നിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ അത്മനിർഭർ ഭാരത് പദ്ധതിക്കു പിന്തുണ നൽകുന്നതാണ് ഫൗജി എന്നാണ് അക്ഷയ്കുമാർ പറഞ്ഞത്. ​ഗെയിം കളിക്കുന്നവർക്ക് സൈനികരുടെ ത്യാ​ഗത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കുമെന്നും ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് കി വീർ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും താരം ട്വീറ്റിൽ കുറിച്ചു. തോക്കേന്തി നിൽക്കുന്ന ഇന്ത്യൻ പട്ടാളത്തിന്റെ ചിത്രത്തോടൊപ്പമാണ് ഫൗജി അവതരിപ്പിച്ചത്. 

ബാംഗളൂരു ആസ്ഥാനമായ എൻ‌കോർ ഗെയിംസ് വികസിപ്പിച്ച മൾട്ടി-പ്ലേയർ ആക്ഷൻ ഗെയിം ഫൈ-ജി ഉടൻ തന്നെ രാജ്യത്ത് ലഭ്യമാകും. ഇന്ത്യൻ പ്രതിരോധ സേന നേരിടുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മൾട്ടി പ്ലെയർ ഗെയിം നിർമിച്ചിരിക്കുന്നത്. ഗാൽവാൻ വാലിയുടെ പശ്ചാത്തലത്തിലുള്ള ഗെയിം ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫൗ-ജി ഗെയിം ഗൂഗിൾ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com