മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കോവിഡ്, വൈറസ് ബാധിതര്‍ 9 ലക്ഷം കടന്നു; ഡല്‍ഹിയില്‍ ആശങ്ക വര്‍ധിക്കുന്നു

24 മണിക്കൂറിനിടെ 23,350 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കോവിഡ്, വൈറസ് ബാധിതര്‍ 9 ലക്ഷം കടന്നു; ഡല്‍ഹിയില്‍ ആശങ്ക വര്‍ധിക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 24 മണിക്കൂറിനിടെ 23,350 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ ഒന്‍പത് ലക്ഷം കടന്നു. 9,07,212 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസവും 20,000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ കണക്ക്. 2,35,857 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 6,44,400 പേര്‍ രോഗമുക്തി നേടി. ഇന്നുമാത്രം 7826 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 26,604 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നുമാത്രം 328 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 

മുംബൈയില്‍ മാത്രം പുതുതായി 1910 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതുവരെ 1,55,622 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 23,930 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

ഡല്‍ഹിയിലും സ്ഥിതി രൂക്ഷമാണ്. പുതുതായി 3256 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതര്‍ 1,91,449 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ 20,909 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,65,973 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com