പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികളുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കുത്തിക്കൊന്നു; ഡോക്ടറായ ഭാര്യ അറസ്റ്റില്‍

റിട്ടയേഡ് ക്യാപ്റ്റനായ വിശാല്‍ ദിവാനാണ് കൊല്ലപ്പെട്ടത്

ഹൈദരാബാദ് : കരസേനയില്‍ ക്യാപ്റ്റനായിരുന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു. കുട്ടികളുടെ കണ്‍മുന്നിലിട്ടായിരുന്നു കൊലപാതകം. റിട്ടയേഡ് ക്യാപ്റ്റനായ വിശാല്‍ ദിവാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍മിയില്‍ ഡോക്ടറായ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാജേന്ദ്രനഗറിലെ പി ആന്റ് ടി കോളനിയിലാണ് വിശാല്‍ ദിവാനും ഭാര്യ സബിന റോഷനും താമസിച്ചിരുന്നത്. 14 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവരും മദ്യപിച്ച ശേഷം ഉണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

രോഷാകുലനായ സബിന കത്തിയെടുത്ത് വിശാലിനെ കുത്തുകയായിരുന്നു. സംഭവം കണ്ട കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുത്തേറ്റ നിലയില്‍ വിശാലിനെ കണ്ടെത്തിയത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിശാല്‍ മരിച്ചിരുന്നു. 

സംഭവത്തില്‍ ഭാര്യ സബിനയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും അമ്മയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. സബിനയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും, കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com