കോവിഡ് കേസുകളില്ല; സെപ്തംബർ 21 മുതൽ ലക്ഷദ്വീപിൽ സ്‌കൂളുകൾ തുറക്കും 

ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക
കോവിഡ് കേസുകളില്ല; സെപ്തംബർ 21 മുതൽ ലക്ഷദ്വീപിൽ സ്‌കൂളുകൾ തുറക്കും 

കവരത്തി: ലക്ഷദ്വീപിൽ സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് സ്കൂൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഭരണകൂടം നിർദ്ദേശിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രക്ഷകർത്താക്കൾ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികൾ സ്കൂളിൽ എത്താനെന്നും നിർദേശത്തിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com