'ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗം' ; ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍-വിഡിയോ

ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി
'ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗം' ; ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍-വിഡിയോ

ന്യൂഡല്‍ഹി:     ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗത്തില്‍ മിസൈല്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍നിന്നാണ് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഇതോടെ ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ രാവിലെ 11.03നാണ് പരീക്ഷിച്ചത്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഡിആര്‍ഡിഒയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്നത്തെ പരീക്ഷണം. നിലവിലുള്ള മിസൈലുകളേക്കാള്‍ സെക്കന്‍ഡില്‍ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ പുതിയ സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന മിസൈലുകള്‍ക്ക് ആവും.

കംബസ്റ്റിന്‍ ചേംബര്‍ പ്രഷര്‍, എയര്‍ ഇന്‍ടേക്ക്, കണ്‍ട്രോള്‍ ഗൈഡന്‍സ് തുടങ്ങി എല്ലാ തലത്തിലും പരീക്ഷണം പ്രതീക്ഷിച്ച ഫലം കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com