ഉച്ചത്തില്‍ സംസാരിച്ചാല്‍ വൈറസ് വ്യാപനം ഉണ്ടാകും; സ്പീക്കറുടെ വിചിത്ര വാദം, സഭയില്‍ കൂട്ടച്ചിരി

ഉച്ചത്തില്‍ സംസാരിച്ചാല്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് സ്പീക്കറുടെ വിചിത്ര വാദം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല: ഉച്ചത്തില്‍ സംസാരിച്ചാല്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് സ്പീക്കറുടെ വിചിത്ര വാദം. ഹിമാചല്‍ പ്രദേശ് നിയമസാ സമ്മേളനത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട്  സ്പീക്കര്‍ വിപിന്‍ സിങ് പാര്‍മര്‍ വിചിത്ര പരാമര്‍ശം നടത്തിയത്.

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് സ്പീക്കറുടെ പരാമര്‍ശം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നാണ് വിപിന്‍ സിങ് പാമര്‍ പറഞ്ഞത്. അതിനാല്‍ സാധാരണമട്ടില്‍ സംസാരിക്കാന്‍ നിയമസഭാ അംഗങ്ങള്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി.

സ്പീക്കറുടെ പരാമര്‍ശം സഭയില്‍ ബഹളത്തിന് ഇടയാക്കി. സഭാംഗങ്ങളില്‍ ചിലര്‍ കൂട്ടച്ചിരിയോടെയാണ് സ്പീക്കറുടെ നിര്‍ദേശത്തോട് പ്രതികരിച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുളള ചര്‍ച്ചയില്‍ നിരവധി എംഎല്‍എമാര്‍ ഉച്ചത്തില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

തിങ്കളാഴ്ച ബിജെപി ഇന്‍ഡോറാ എംഎല്‍എ റീത്ത ദേവിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന നടത്തുന്നതിന് മുന്‍പ് സഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുക്കുകയും ചെയ്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com