കങ്കണയെ വിടാതെ മഹാരാഷ്ട്ര സർക്കാർ; ലഹരി മരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

കങ്കണയെ വിടാതെ മഹാരാഷ്ട്ര സർക്കാർ; ലഹരി മരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

കങ്കണയെ വിടാതെ മഹാരാഷ്ട്ര സർക്കാർ; ലഹരി മരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

മുംബൈ: നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള തുടങ്ങിയ വാക്ക് പോര് നിയമ നടപടികളിലേക്ക്. തർക്കം രൂക്ഷമായതിന് പിന്നാലെ കങ്കണയുടെ ലഹരി മരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. കങ്കണ ലഹരി മരുന്ന് ഉപയോഗിച്ചുവെന്ന നടൻ അധ്യയൻ സുമന്റെ പഴയ വെളിപ്പെടുത്തലാണ് പൊലീസ് അന്വേഷിക്കാൻ ഒരുങ്ങുന്നത്. 

ശിവസേന എംഎൽഎമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ്‌ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരി മരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരി മരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള അധ്യയൻ സുമന്റെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിച്ചാണ് ശിവസേന എംഎൽഎമാ‍ർ പരാതി നൽകിയത്. 

നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഇടഞ്ഞത്. മുംബൈയിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീർ പോലെയാണ് മുംബൈയെന്നും കങ്കണ പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ ശിവസേന അടക്കമുള്ള പാർട്ടികൾ കങ്കണയ്‌ക്കെതിരേ രൂക്ഷ വിമർശനുവമായി രംഗത്തെത്തി.

പിന്നാലെ കങ്കണയുടെ മുംബൈയിലെ കെട്ടിടം അനധികൃതമാണെന്നും ഉടൻ മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്നും കാണിച്ച് മുംബൈ കോർപറേഷൻ ചൊവ്വാഴ്ച രാവിലെ നടിക്ക് നോട്ടീസ് നൽകി. ഇതിന്റെ തുടർച്ചയായാണ് കങ്കണയുടെ ലഹരി മരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com