രണ്ടാഴ്ചക്കിടെ 1.3 കോടി, കോവിഡ് പരിശോധനകള്‍ അഞ്ചുകോടി കടന്നു; പ്രതിദിനം പത്തുലക്ഷം 

രാജ്യത്ത് കോവിഡ് സാമ്പിള്‍ ശേഖരണം ഊര്‍ജ്ജിതമായി എന്ന് വ്യക്തമാക്കി പരിശോധനകളുടെ എണ്ണം അഞ്ചു കോടി കടന്നു
രണ്ടാഴ്ചക്കിടെ 1.3 കോടി, കോവിഡ് പരിശോധനകള്‍ അഞ്ചുകോടി കടന്നു; പ്രതിദിനം പത്തുലക്ഷം 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാമ്പിള്‍ ശേഖരണം ഊര്‍ജ്ജിതമായി എന്ന് വ്യക്തമാക്കി പരിശോധനകളുടെ എണ്ണം അഞ്ചു കോടി കടന്നു. ഇന്നലെമാത്രം 10 ലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1.3 കോടി പരിശോധനകളാണ് രാജ്യത്ത് നടന്നത്.

ജൂലൈയില്‍ പ്രതിദിന പരിശോധനകള്‍ 10 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുളള നടപടികളാണ് പിന്നീട് കണ്ടത്. പരിശോധനകള്‍ കുറവാണ് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി സാമ്പിള്‍ ശേഖരണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്കമാക്കിയത്.

ഓഗസ്റ്റ് 21നാണ് ആദ്യമായി പ്രതിദിന പരിശോധനകള്‍ പത്തുലക്ഷം കടന്നത്. തുടര്‍ന്നുളള ദിവസങ്ങളില്‍ പരിശോധനകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതാണ് കണ്ടത്. നിലവില്‍ പത്തുലക്ഷം ജനങ്ങളില്‍ 37,079 എന്നതാണ് പരിശോധനകളുടെ ദേശീയ ശരാശരി.

പരിശോധനകളുടെ എണ്ണം വര്‍ധിച്ചതിന്റെ ചുവടുപിടിച്ച് രോഗമുക്തരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക് അടുക്കുകയാണ്. ഇന്ന് 75,809 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com