വിലകൂടിയ ഫോണ്‍ മോഷ്ടിച്ചു; പഠിച്ച പണി നോക്കിയിട്ടും ഉപയോഗിക്കാനായില്ല; ഉടമയ്ക്ക് തിരികെ നല്‍കി

പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു
വിലകൂടിയ ഫോണ്‍ മോഷ്ടിച്ചു; പഠിച്ച പണി നോക്കിയിട്ടും ഉപയോഗിക്കാനായില്ല; ഉടമയ്ക്ക് തിരികെ നല്‍കി

കൊല്‍ക്കത്ത:  സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ മോഷ്ടിച്ച ഫോണ്‍ ഉടമയ്ക്ക് തിരികെ നല്‍കി യുവാവ്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ ബര്‍ദ്‌വാനിലാണ് സംഭവം.  

ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ഫോണ്‍ മോഷണം പോയത്.  45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ അബദ്ധത്തില്‍ കടയില്‍ മറന്നുവച്ചു. പിന്നാലെ കടയുടെ കൗണ്ടറില്‍ നിന്നും ഈ ഫോണ്‍ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു.

ആദ്യം കടയില്‍ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോണ്‍ മോഷണം പോയെന്ന് മനസിലാക്കിയ ഉടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാലും ഇയാള്‍ മറ്റൊരു ഫോണ്‍ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ മോഷ്ടിച്ച ഫോണ്‍ ഓണാക്കിയിരുന്നു.

തുടര്‍ച്ചയായ വിളികള്‍ക്കൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് കോള്‍ എടുക്കുകയും തനിക്ക് ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ലെന്നും തിരിച്ചു തരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. പിന്നാലെ പൊലീസിന്റെ സഹാഹത്തോടെ യുവാവിന്റെ  വീട്ടിലെത്തി ഫോണ്‍ വാങ്ങുകയായിരുന്നു. താന്‍ ചെയ്തത് തെറ്റായെന്നും പശ്ചാത്താപം ഉള്ളതായും യുവാവ് പറഞ്ഞു. പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com