ശരീരം നന്നാക്കാനെന്നു പറഞ്ഞ് മയക്കു മരുന്നു നല്‍കി, പോണ്‍ വിഡിയോ കാണിച്ചു; പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനമ്മ അറസ്റ്റില്‍

ഴ്‌സായ രണ്ടാനമ്മ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ചു തരുമായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു
ശരീരം നന്നാക്കാനെന്നു പറഞ്ഞ് മയക്കു മരുന്നു നല്‍കി, പോണ്‍ വിഡിയോ കാണിച്ചു; പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനമ്മ അറസ്റ്റില്‍

ആഗ്ര: മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനമ്മ അറസ്റ്റില്‍. അലിഗഢിലാണ് സംഭവം നടന്നത്. മൂത്ത പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എന്ന പേരില്‍ തങ്ങള്‍ക്ക് മയക്കു മരുന്ന് നല്‍കിയതിന് ശേഷം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു. 

നഴ്‌സായ രണ്ടാനമ്മ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ചു തരുമായിരുന്നു എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.ഇവര്‍ക്ക് എതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആഗ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. 

പെണ്‍കുട്ടികളുടെ അമ്മ മരിച്ചതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കുട്ടികളുടെ പിതാവ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട 47കാരിയെ വിവാഹം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com