സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; ക്ലാസില്‍ എത്താന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം;  മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ സ്വമേധയാ എത്താമെങ്കിലും രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാണ്
സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; ക്ലാസില്‍ എത്താന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം;  മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി:  സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ മാത്രമെ തുറക്കുകയുള്ളു. 

ഒന്ന് മുതല്‍ എട്ടാം ക്ലാസുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ സ്വമേധയാ എത്താമെങ്കിലും രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അകലം, സ്റ്റാഫ് റൂം, ഓഫീസ്, ലൈബ്രറി തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.

മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഇടയ്ക്കിടെ കൈകഴുകല്‍, എന്നിവ നിര്‍ബന്ധമാണെന്നും പകുതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com