അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; കനത്ത ഷെല്ലാക്രമണം; തിരിച്ചടിച്ച് സൈന്യം

ദെഗ്‌വാര്‍, മാള്‍ട്ടി സൈക്ടറുകളിലാണ് ആക്രമണം നടന്നത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; കനത്ത ഷെല്ലാക്രമണം; തിരിച്ചടിച്ച് സൈന്യം


ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വലിയ തോതില്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. 

ദെഗ്‌വാര്‍, മാള്‍ട്ടി സൈക്ടറുകളിലാണ് ആക്രമണം നടന്നത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ചിന് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം സെക്ടറിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com