ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ബിസിനസുകാരന് ആഗ്രഹം; 71 കാരന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് 'ഡോക്ടര്‍'

വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ 'ഡോക്ടര്‍' കബളിപ്പിച്ചത്
ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ബിസിനസുകാരന് ആഗ്രഹം; 71 കാരന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് 'ഡോക്ടര്‍'

ബംഗളൂരു:  കര്‍ണാടകയില്‍ ബിസിനസുകാരനെ വഞ്ചിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയതായി പരാതി. വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ 'ഡോക്ടര്‍' കബളിപ്പിച്ചത്. ചിക്കമംഗളൂരൂവിലവാണ് സംഭവം.

ബിസിനസുകാരന്റെ പരാതിയില്‍ ജയാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിസിനസ് ആവശ്യത്തിനായി ബംഗളൂരു ഹോട്ടലില്‍ റൂമെടുത്ത സമയത്താണ് തട്ടിപ്പിനിരയായത് എന്ന് 71കാരന്‍ പറയുന്നു. റൂമിന് സമീപത്തുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം  കഴിക്കുന്നതിനിടെ ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ തന്നെ സമീപിക്കുകയായിരുന്നു. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറാണെന്നും ഇയാള്‍ പറഞ്ഞതായി 71 കാരന്‍ പറയുന്നു.

സംസാരത്തിനിടെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണാനുള്ള ആഗ്രഹം നാഗേഷ് ഡോക്ടറോട് വ്യക്തമാക്കി. ഓപ്പറേഷന്‍ തീയേറ്റര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഡോക്ടര്‍ ഇയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയിലെ തിരക്ക് കാരണം ഡോക്ടര്‍ക്ക് ഇയാളെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണിക്കാനായില്ല. തിരിച്ച് രാത്രി ഏഴരയോടെ മുറിയില്‍ എത്തിയപ്പോഴാണ് തന്റെ ആഭരണങ്ങളും പണവും മോഷണം പോയ കാര്യം ഇയാള്‍ അറിയുന്നത്.  1.2 ലക്ഷം രൂപ, 51 ഗ്രാമുള്ള മാല, മോതിരം, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് നഷ്ടമായതെന്ന് നാഗേഷ് പററഞ്ഞു. ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടര്‍ ഹോട്ടല്‍ മുറിയിലെത്തി ഇവ മോഷ്ടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com