ഭാര്യ പ്രോത്സാഹിപ്പിച്ചു, യുവതിയെ നിരന്തരമായി പീഡിപ്പിച്ചു; ഗര്‍ഭം അലസിപ്പിച്ചത് നാലുതവണ, പരാതിയുമായി 27കാരി

ഗുജറാത്തില്‍ തൊഴിലുടമ തുടര്‍ച്ചയായി പീഡിപ്പിച്ചതായി 27കാരിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ തൊഴിലുടമ തുടര്‍ച്ചയായി പീഡിപ്പിച്ചതായി 27കാരിയുടെ പരാതി. ഓരോ തവണ പീഡിപ്പിക്കുമ്പോഴും ഭാര്യ ഇതിന് സാക്ഷിയായി നില്‍ക്കുക മാത്രമല്ല, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ സ്റ്റിച്ചിംഗ് യൂണിറ്റ് ഉടമയായ അയ്യൂബ് അന്‍സാരിക്കും ഭാര്യ തബസുമരയ്യയ്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

2014 മുതല്‍ തൊഴിലുടമ തുടര്‍ച്ചയായി തന്നെ ബലാത്സംഗം ചെയ്തു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അഹമ്മദാബാദിലെ രാഖിയാല്‍ പ്രദേശത്തെ 27കാരിയാണ് വര്‍ഷങ്ങളായി തൊഴിലുടമ  ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇയാളുടെ അടുത്ത് ജോലിക്കെത്തിയത് മുതല്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായി.

ഭാര്യയുടെ മുന്നില്‍വെച്ചായിരുന്നു അയ്യൂബ് അന്‍സാരി പീഡിപ്പിച്ചതെന്നും, മാത്രമല്ല ഇവരാണ് സഹായങ്ങള്‍ ചെയ്ത് കൊടുത്തതെന്നും യുവതിയുടെ പരാതിയിലുണ്ട്. ബലാത്സംഗത്തിന് ശേഷം ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് നാല് തവണ ഗര്‍ഭം അലസിപ്പിക്കാന്‍ ഇരുവരും നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

2010 ല്‍ അച്ഛന്‍ മരിച്ചതു മുതല്‍ കുടുംബത്തിനായി പണിയെടുക്കുകയാണ്. അഞ്ച് മക്കളില്‍ മൂത്തയാളാണ് യുവതി. അയ്യൂബിനെ കണ്ട് മുട്ടിയ സമയത്ത് ഇവര്‍ ജോലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 2013ല്‍ തന്റെ സ്റ്റിച്ചിംഗ് യൂണിറ്റില്‍ അയ്യൂബ് യുവതിക്ക് ജോലി നല്‍കി. ജോലിക്കെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ അയ്യൂബ് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് യുവതി ആരോപിക്കുന്നത്.

'ഭാര്യയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ക്രൂരമായി പീഡിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ അയാള്‍ എന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു'- യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ അയ്യൂബ് യുവതി ജോലി ഉപേക്ഷിച്ചതിനു ശേഷവും ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. ഖോക്ര, നരോള്‍, നരോദ എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളില്‍ വെച്ചായിരുന്നു പിന്നീട് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ്  പൊലീസില്‍ പരാതി നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com