സംവരണക്കേസ് വീണ്ടും ഭരണഘടനാ ബെഞ്ചിലേക്ക്; മറാത്താ സംവരണ നിയമം സ്റ്റേ ചെയ്തു, വിശാല ബെഞ്ച് വേണമെന്ന് ഉത്തരവ്

സംവരണക്കേസ് വീണ്ടും ഭരണഘടനാ ബെഞ്ചിലേക്ക്; മറാത്താ സംവരണ നിയമം സ്റ്റേ ചെയ്തു, വിശാല ബെഞ്ച് വേണമെന്ന് ഉത്തരവ്
സംവരണക്കേസ് വീണ്ടും ഭരണഘടനാ ബെഞ്ചിലേക്ക്; മറാത്താ സംവരണ നിയമം സ്റ്റേ ചെയ്തു, വിശാല ബെഞ്ച് വേണമെന്ന് ഉത്തരവ്


ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്താ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയ നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസ് വിശാല ഭരണഘടനാ ബെഞ്ചിനു വിടാന്‍ ജസ്റ്റിസ് എല്‍എന്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്താ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2018ലാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്. പതിനാറു ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു നിയമ നിര്‍മാണം. നിയമം ശരിവച്ച ബോംബെ ഹൈക്കോടതി സംവരണം ജോലിയില്‍ 12 ശതമാനവും വിദ്യാഭ്യാസരംഗത്ത് 13 ശതമാനവും ആയി കുറച്ചിരുന്നു.

നിയമത്തെയും ഹൈക്കോടതി വിധിയെയും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി ഉത്തരവ്. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നിയമം, സംവരണം അന്‍പതു ശതമാനത്തില്‍ കൂടരുതെന്ന സുപ്രീം കോടതിയുടെ മണ്ഡല്‍ വിധിയുടെ ലംഘനാണെന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയത്. പ്രത്യേക സാഹചര്യങ്ങളില്‍ സുപ്രീം കോടതി വിധി ബാധകമല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തെയും ഹര്‍ജികളില്‍ ചോദ്യം ചെയ്തിരുന്നു. 

നിയമം സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഇക്കാര്യം വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ഉത്തരവിട്ടു. അതേസമയം ഈ നിയമം വഴി ഇതുവരെ നിയമനം നേടിയവരെ വിധി ഒരു തരത്തിലും ബാധിക്കരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com