14,500 അടി ഉയരത്തില്‍ ഒരു ഗ്രാമം; കാത്തിരുന്ന ജനങ്ങളെ കാണാന്‍ കൊടുമുടി താണ്ടി മുഖ്യമന്ത്രി നടന്നത് 11 മണിക്കൂര്‍ (വീഡിയോ)

തവാങ് ജില്ലയുടെ ഭാഗമാണ് ഈ മേഖല. തവാങ് പട്ടണത്തില്‍ നിന്ന് 97 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍
14,500 അടി ഉയരത്തില്‍ ഒരു ഗ്രാമം; കാത്തിരുന്ന ജനങ്ങളെ കാണാന്‍ കൊടുമുടി താണ്ടി മുഖ്യമന്ത്രി നടന്നത് 11 മണിക്കൂര്‍ (വീഡിയോ)

ഇറ്റാനഗര്‍: സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാന്‍ കൊടുമുടികളും കാടുകളും താണ്ടി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമാ ഖണ്ഡു നടന്നത് 24 കിലോമീറ്റര്‍. 11 മണിക്കൂര്‍ നടന്നാണ് 14,500 അടി ഉയമുള്ള മലനിരകളില്‍ താമസിക്കുന്ന ഗോത്രവിഭാഗത്തെ കാണാന്‍ 40കാരനായ മുഖ്യമന്ത്രിയെത്തിയത്.

'11 മണിക്കൂര്‍,16,000 അടി ഉയരമുള്ള കര്‍പു-ല താണ്ടി 14,500 അടി ഉയരമുള്ള ലുഗുതാംഗിലേക്ക് 24 കിലോമീറ്റര്‍ യാത്ര.' അദ്ദേഹം യാത്രയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. 

മുഖ്യമന്ത്രിയുടെ മണ്ഡലമായ മുകുതോ മണ്ഡലത്തിലാണ് ലുഗുതാംഗ് ഗ്രാമം. ചൈനയും ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രമമാണിത്. ഗ്രാമീണര്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. രണ്ടുദിവസം ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം താമസിച്ച മുഖ്യമന്ത്രി എട്ടാംതീയതിയാണ് തിരിച്ചു പോയത്. 

തവാങ് ജില്ലയുടെ ഭാഗമാണ് ഈ മേഖല. തവാങ് പട്ടണത്തില്‍ നിന്ന് 97 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍. അരുണാചലിന്റെ പ്രധാന ഭാഗങ്ങളില്‍ എത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഗ്രാമത്തില്‍ നിന്ന് ഭൂട്ടാനിലെത്താം. മികച്ച റോഡുകള്‍ ഒന്നുംതന്നെയില്ല. 20111ലെ സെന്‍സസ് പ്രകാരം 11 വീടുകളിലായ 58പേരാണ് ഇവിടെ താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com