22 കാരി വീട്ടില്‍ പ്രസവിച്ചു; അമ്മൂമ്മയും അച്ഛനും കുഞ്ഞിനെ ജീവനോടെ തീ കൊളുത്തിക്കൊന്നു; അറസ്റ്റ്

നവജാതശിശുവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ അമ്മൂമ്മയും അച്ഛനും അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: നവജാതശിശുവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ അമ്മൂമ്മയും അച്ഛനും അറസ്റ്റില്‍. ബുധനാഴ്ച വൈകീട്ട് തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലാണ് സംഭവം. 

തെങ്കാശിയിലെ തീയേറ്ററിന് സമീപത്ത് തീ കത്തുന്നത് കണ്ട് സംശയം തോന്നി വഴിയാത്രക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മണം പിടച്ചെത്തിയ പൊലീസ് നായ  ഒരു യുവതിയുടെ വീടിന് സമീപമെത്തി. ആദ്യം കരുതിയത ബ്രൂണമാണ് കത്തിയതെന്നാണ് എന്നാല്‍ കുട്ടിയെയാണ് കത്തിച്ചതെന്ന് പിന്നീട് ബോധ്യമായി.

പ്രദേശവാസിയായ ശങ്കറുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായത്. രണ്ട് തവണ ഗുളിക കഴിച്ച് ഗര്‍ഭം അലസിപ്പാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവതി കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചത്. അതിന് പിന്നാല യുവതിയുടെ അമ്മ കുഞ്ഞിനെ തീയേറ്ററിന് സമീപം കൊണ്ടുപോയി തീകൊളുത്ത കൊല്ലുകയായിരുന്നു.

പ്രസവത്തിന് ശേഷം ക്ഷീണിതയായ യുവതിയെ പൊലീസ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരേഗ്യനില വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com