ലാലുവും രഘുവംശ് പ്രസാദും ( ഫയല്‍ ചിത്രം)
ലാലുവും രഘുവംശ് പ്രസാദും ( ഫയല്‍ ചിത്രം)

'32 വര്‍ഷം താങ്കളുടെ പിന്നില്‍ ഉറച്ചുനിന്നു, ഇനിയില്ല' ; മുതിര്‍ന്ന നേതാവ് രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡിയില്‍ നിന്നും രാജിവെച്ചു

74 കാരനായ രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡി ദേശീയ വൈസ് പ്രസിഡന്റായിരുന്നു

പട്‌ന : ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആര്‍ജെഡിക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ആര്‍ജെഡി അഖിലേന്ത്യാ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനാണ് രാജിക്കത്ത് അയച്ചുകൊടുത്തത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നിലപാടുകളോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

74 കാരനായ രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡി ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ 32 വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇപ്പോഴില്ല.  രാജിക്കത്തില്‍ രഘുവംശ് പ്രസാദ് വ്യക്തമാക്കി. തന്നെ പിന്തുണച്ച പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും പൊറുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റാഞ്ചി എയിംസില്‍ ചികില്‍സയിലാണ് രഘുവംശ് പ്രസാദ് സിങ്.

ലാലുവിന്റെ അടുത്ത വിശ്വസ്തനായ രഘുവംശ് പ്രസാദ് ആര്‍ജെഡി ടിക്കറ്റില്‍ കേന്ദ്രമന്ത്രിയായിട്ടുണ്ട് . എന്നാല്‍ സമീപകാലത്തെ പാര്‍ട്ടിയുടെ പോക്കില്‍ അദ്ദേഹം അതൃപ്തനായിരുന്നു. പാര്‍ട്ടിയില്‍ ധനാഢ്യരുടെ ആധിപത്യം വര്‍ധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ചിരവൈരിയായ മുന്‍ എംപി രാമകിഷോര്‍ സിങ് ആര്‍ജെഡിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതും രഘുവംശിനെ ചൊടിപ്പിച്ചു. 2014 ല്‍ വൈശാലി ലോക്‌സഭ സീറ്റില്‍ രാമകൃഷ്ണ സിങ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായിരുന്ന രഘുവംശ് പ്രസാദ് സിങിനെ തോല്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com