പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'കൊല്ലപ്പെട്ടയാള്‍' മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നു, കാലിലെ ഇരുമ്പ് ദണ്ഡ് മരിച്ചത് തൊഴിലാളിയാണെന്ന് ഉറപ്പിച്ചു; കുഴഞ്ഞ് പൊലീസ്, നാട്ടുകാര്‍ക്ക് ഞെട്ടല്‍

ഗുജറാത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് 'കൊല്ലപ്പെട്ട' തൊഴിലാളി തിരിച്ചുവന്നതില്‍ ഞെട്ടല്‍

അഹമ്മദാബാദ്:  ഗുജറാത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് 'കൊല്ലപ്പെട്ട' തൊഴിലാളി തിരിച്ചുവന്നതില്‍ ഞെട്ടല്‍. തൊഴിലാളിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് രണ്ടു സഹോദരന്മാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്‌കരിച്ചത് ആരെയെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഖാര്‍പാഡ ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരിയിലാണ് ഗ്രാമത്തില്‍ കണ്ട മൃതദേഹം കാണാതായ തൊഴിലാളി ഈശ്വര്‍ മനാത്തിന്റേതാണെന്ന് തെറ്റിദ്ധരിച്ച്് സംസ്‌കരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ ഈശ്വര്‍ മനാത്തിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ച് സംസ്‌കാരം നടത്തുകയായിരുന്നു. ഇദ്ദേഹമാണ് മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന്് അന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മരിച്ചത് തൊഴിലാളിയാണെന്ന് ഉറപ്പിച്ച് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത്.

മനാത്തിന്റെ കാലില്‍ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും സമാനമായ രീതിയില്‍ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. ഇതാണ് മൃതദേഹം കാണാതായ മനാത്തിന്റേതാണെന്ന് ഉറപ്പിക്കാന്‍ കാരണം. കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് സഹോദരന്മാര്‍ കുറ്റം സമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജുനഗഡില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നാട്ടില്‍ ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാന്‍ കഴിയാതെ പോയതെന്നാണ് ഈശ്വര്‍ മനാത്തിന്റെ വിശദീകരണം. സഹോദരന്മാരെ ഉപദ്രവിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com