പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കമ്പില്‍ക്കെട്ടി ചുമന്നത് പത്ത് കിലോമീറ്റര്‍; വീഡിയോ

ഒന്നരമണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നെങ്കിലും അവസാനം യുവതിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്
പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കമ്പില്‍ക്കെട്ടി ചുമന്നത് പത്ത് കിലോമീറ്റര്‍; വീഡിയോ

ഹൈദരബാദ്: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ കമ്പില്‍ക്കെട്ടി ചുമന്നത് പത്ത് കിലോമീറ്റര്‍. ആന്ധ്രാ പ്രദേശിലെ വിസി നഗരം ജില്ലയാണ് സംഭവം.

കസ്തൂരി എന്ന സ്ത്രീയ്ക്ക്  പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കമ്പില്‍ തുണി കെട്ടി അതില്‍ കിടത്തി ചുമലില്‍ തൂക്കിയാണ് ഊരുവാസികള്‍ റോഡില്‍ യുവതിയെ എത്തിച്ചത്. ഒന്നരമണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നെങ്കിലും അവസാനം യുവതിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്.

പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. റോഡ് സൗകര്യമില്ലാത്തതാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com