വ്യോമസേനയ്ക്ക് ശക്തി പകരാന്‍ ഇന്നു മുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍; രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും മുഖ്യാതിഥികള്‍

ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും
വ്യോമസേനയ്ക്ക് ശക്തി പകരാന്‍ ഇന്നു മുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍; രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും മുഖ്യാതിഥികള്‍


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം രൂക്ഷമായിരിക്കെ ഇന്ത്യന്‍സേനയ്ക്ക് ശക്തിപകരാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ സജ്ജം. ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.

അംബാല വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി, മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി എത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്നു വൈകിട്ടുതന്നെ മടങ്ങും. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചില്‍പ്പെട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com