24 മണിക്കൂറിനിടെ പതിനായിരത്തോളം കേസുകള്‍; ആന്ധ്രയില്‍ 5,47,686 കോവിഡ് ബാധിതര്‍

ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
24 മണിക്കൂറിനിടെ പതിനായിരത്തോളം കേസുകള്‍; ആന്ധ്രയില്‍ 5,47,686 കോവിഡ് ബാധിതര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 77 പേര്‍ക്ക് കൂടി മരണം സംഭവിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 5,47, 686 ആയി ഉയര്‍ന്നു. ഇതില്‍ 96,191 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. 4,46,716 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 4779 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com