ഒരിക്കല്‍ ശിവസേന കോണ്‍ഗ്രസ് ആകുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു; പഴയ വീഡിയോയുമായി കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പ്പോര് അവസാനിക്കുന്നില്ല.
ഒരിക്കല്‍ ശിവസേന കോണ്‍ഗ്രസ് ആകുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു; പഴയ വീഡിയോയുമായി കങ്കണ

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പ്പോര് അവസാനിക്കുന്നില്ല. ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നുവെന്ന് കങ്കണ ആരോപിച്ചു. ബാല്‍ താക്കറെയുടെ പഴയകാല അഭിമുഖം ഷെയര്‍ ചെയ്തുകൊണ്ടാണ് നടി ശിവസേനയ്ക്ക് എതിരെ അടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. 

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള വിവാദത്തിന് പിന്നാലെ ഉയര്‍ന്ന ശിവസേന-കങ്കണ വാക്‌പോര് നിയമ വഴിയിലേക്കും നീങ്ങിയിരുന്നു. മുംബൈയെ പാകിസ്ഥാന്‍ അധീന കശ്മീരുമായി ഉപമിച്ച് പ്രസ്താവന നടത്തിയ കങ്കണയ്ക്ക് എതിരെ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 

ഇതിന് പിന്നാലെ അനധികൃത നിര്‍മ്മാണമെന്ന് കാണിച്ച് കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. ഇതിനെതിരെ കങ്കണ കോടതിയെ സമീപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചു എന്ന് കാണിച്ച് മഹാരഷ്ട്ര പൊലീസ് കങ്കണയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ശിവവസേന പ്രവര്‍ത്തകനായ അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com