കമ്മീഷണര്‍ ഓഫീസില്‍ കോവിഡ് ബാധിച്ച പൊലീസുകാരെ ആറുമാസം ചികിത്സിച്ചു, മനോവീര്യം കൂട്ടാന്‍ പ്രത്യേക പരിപാടി; അഞ്ചാം ക്ലാസുകാരനായ വ്യാജ ഡോക്ടര്‍ പിടിയില്‍ 

തെലങ്കാനയില്‍ ഡോക്ടര്‍ എന്ന് വിശ്വസിപ്പിച്ച് ആറു മാസത്തോളം കാലം കോവിഡ് ബാധിച്ച പൊലീസുകാരെ ചികിത്സിച്ച യുവാവ് പിടിയില്‍
കമ്മീഷണര്‍ ഓഫീസില്‍ കോവിഡ് ബാധിച്ച പൊലീസുകാരെ ആറുമാസം ചികിത്സിച്ചു, മനോവീര്യം കൂട്ടാന്‍ പ്രത്യേക പരിപാടി; അഞ്ചാം ക്ലാസുകാരനായ വ്യാജ ഡോക്ടര്‍ പിടിയില്‍ 

ഹൈദരാബാദ്:  തെലങ്കാനയില്‍ ഡോക്ടര്‍ എന്ന് വിശ്വസിപ്പിച്ച് ആറു മാസത്തോളം കാലം കോവിഡ് ബാധിച്ച പൊലീസുകാരെ ചികിത്സിച്ച യുവാവ് പിടിയില്‍. ഹൈദരാബാദിലെ മൂന്ന് കമ്മീഷണര്‍ ഓഫീസുകളില്‍ ഒന്നായ രച്ചകൊണ്ട കമ്മീഷണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ചികിത്സിച്ചത്. കുടുംബാംഗങ്ങളില്‍ ഒരാള്‍ ഇയാള്‍ വ്യാജനാണ് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്.

പരിചയ സമ്പന്നനായ ഡോക്ടര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വൈ എസ് തേജ കമ്മീഷണറേറ്റില്‍ കടന്നു കൂടിയത്. അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ വൈ എസ് തേജ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. വൈറസ് ബാധിച്ച പൊലീസുകാരെ താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ മുന്നോട്ടുവന്നതെന്ന് പൊലീസ് പറയുന്നു. കമ്മീഷണറേറ്റിലെ കോവിഡ് സെല്ലില്‍ കടന്നുകൂടിയാണ് ഇയാള്‍ ചികിത്സ നല്‍കിയിരുന്നത്. മുന്‍പ് ഇയാള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അടക്കം 14 ആശുപത്രികളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു എന്ന അന്വേഷണത്തിലെ കണ്ടെത്തല്‍ പൊലീസുകാരെ ഞെട്ടിച്ചു.

കുടുംബത്തിലെ ഒരംഗമാണ് ഡോക്ടര്‍ വ്യാജനാണ് എന്ന മുന്നറിയിപ്പ് പൊലീസിന് നല്‍കിയത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാള്‍ക്ക് പിന്നില്‍ വലിയ സംഘം ഉണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

പ്രകാശം ജില്ലക്കാരനാണ് തേജ. ചികിത്സയ്ക്കിടെ പാരസെറ്റമോള്‍ മരുന്നാണ് ഇയാള്‍ സ്ഥിരമായി നിര്‍ദേശിച്ചത്. ബിപി പരിശോധിക്കുന്നത് അടക്കമുളള കാര്യങ്ങളാണ് ചെയ്തിരുന്നത്. സേനയുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന പത്യേക പരിപാടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. തേജയെ കൂടാതെ രണ്ടുപേര്‍ കൂടി കേസില്‍ പിടിയിലായിട്ടുണ്ട്. പത്താം ക്ലാസ് മുതല്‍ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് വരെയാണ് ഇയാള്‍ വ്യാജമായി തയ്യാറാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com