കൊറോണ ഇല്ലാതായെന്ന് ബിജെപി നേതാവ്, 'ലോക്ക് ഡൗണ്‍ പാര്‍ട്ടിയുടെ റാലികള്‍ തടയാനുള്ള തന്ത്രം'

കൊറോണ ഇല്ലാതായെന്ന് ബിജെപി നേതാവ്, 'ലോക്ക് ഡൗണ്‍ പാര്‍ട്ടിയുടെ റാലികള്‍ തടയാനുള്ള തന്ത്രം'
കൊറോണ ഇല്ലാതായെന്ന് ബിജെപി നേതാവ്, 'ലോക്ക് ഡൗണ്‍ പാര്‍ട്ടിയുടെ റാലികള്‍ തടയാനുള്ള തന്ത്രം'

ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയാനാണ് ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കൊറോണ ഇല്ലാതായെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് ചുറ്റം അതുണ്ടെന്ന് മമത ബാനര്‍ജി വരുത്തിത്തീര്‍ക്കുകയാണെന്നും ആരോപിച്ചു.

''കൊറോണ പോയി. ഇപ്പോള്‍ അതുണ്ടെന്ന് മമത വെറുതെ നടിക്കുകയാണ്. അതുവഴി അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയുകയാണ് അതിന്റെ ലക്ഷ്യം'' - ദിലീപ് ഘോഷ് പറഞ്ഞു. ധാനിയഖാലിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

രാജ്യത്ത് വൈറസ് വ്യാപനം റെക്കോഡ് വേഗത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് കൊറോണ ഇല്ലാതായെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം. ദിവസം ലക്ഷത്തോളം എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. ലോകത്ത് ഏറ്റവും രൂക്ഷമായി കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com