കോവിഡ് ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കണം; എല്ലാ ജില്ലകളിലും സേവനം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി

കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസുകളുടെ നിരക്ക് ഏകീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.
കോവിഡ് ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കണം; എല്ലാ ജില്ലകളിലും സേവനം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസുകളുടെ നിരക്ക് ഏകീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കുറഞ്ഞ നിരക്കില്‍ സേവനം ഉറപ്പാക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ആംബുലന്‍സ് സേവനനം ഉറപ്പുവരുത്താനും സുപ്രീംകോടതി ഉത്തരവിട്ടു. കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതില്‍ ആശങ്ക അറിയിച്ചുകൊണ്ടാണ് കോടതി നടപടി.
 
ആംബുലന്‍സ് സര്‍വീസുകളുടെ അമിത നിരക്ക് ഈടാക്കല്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. പകര്‍ച്ചവ്യാധി തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ ബാധ്യതസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്കിന് പരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com