കോവിഡ് രോഗമുക്തിയില്‍ 100 ശതമാനം വര്‍ധന; ആശുപത്രി വിട്ടവര്‍ 35 ലക്ഷം കടന്നു

ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് രോഗമുക്തര്‍ 35 ലക്ഷം കടന്നു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് രോഗമുക്തര്‍ 35 ലക്ഷം കടന്നു.ഇതുവരെ 35,42,663 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

24 മണിക്കൂറിനിടെ 70,880 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 77.65 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം പുതുതായി 14000 പേരാണ് ആശുപത്രി വിട്ടത്. ആന്ധ്രയില്‍ ഇത് 10000 ആണ്. കോവിഡ് മരണനിരക്ക് 1.67 ശതമാനമായി താഴ്ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 96,551 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.

കോവിഡ് രോഗമുക്തി നേടുന്നവരുടെ തോത് 100 ശതമാനമായി വര്‍ധിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ 29 ദിവസത്തെ കണക്കാണ് ഇതിന് ആധാരം. പരിശോധനകളുടെ എണ്ണം വര്‍ധിച്ചതും, രോഗികളെ പെട്ടെന്ന് കണ്ടെത്തുന്നതുമാണ് ഇതിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com