മദ്യപിച്ചു ലക്കു കെട്ട ഡ്രൈവര്‍ ഭാര്യയെ ഡംബെല്ലു കൊണ്ട് അടിച്ചു, ഗുരുതര നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2020 11:23 AM  |  

Last Updated: 11th September 2020 11:23 AM  |   A+A-   |  

andhra

 

ഈസ്റ്റ് ഗോദാവരി (ആന്ധ്ര): മദ്യലഹരിയില്‍ ഭാര്യയെ ഡംബെല്ലുകൊണ്ട് അടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവര്‍ ദംഗേട്ടി ശ്രീനുവാണ് അറസ്റ്റിലായത്.

എല്ലാ ദിവസവും മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലാണ് പിതാവ് വീട്ടില്‍ വരാറുള്ളതെന്ന് മക്കള്‍ പറഞ്ഞു. അമ്മ മാധവിയെ നിരന്തരമായി മര്‍ദിക്കും. തങ്ങളോടും മോശമായാണ് അച്ഛന്‍ പെരുമാറിയിരുന്നതെന്ന് മക്കള്‍ പറഞ്ഞു.  

അച്ഛന്റെ ഉപദ്രവം നിത്യസംഭവം ആയിരുന്നു. ലൈംഗികമായി പീഡിപ്പിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യും. സഹിക്ക വയ്യാതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അച്ഛന്‍ പിന്നെയും ഉപദ്രവം തുടര്‍ന്നു. ഇത് ഇന്നലെ രാത്രി തര്‍ക്കത്തിനു വഴിവച്ചു. തുടര്‍ന്നാണ് അമ്മയെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ കൊണ്ടു മര്‍ദിച്ചതെന്ന് മക്കള്‍ പറഞ്ഞു.