വീണ്ടും ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു ; ഇന്നലെ 1209 മരണം

45,62,415 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 9,43,480 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്
വീണ്ടും ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു ; ഇന്നലെ 1209 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികള്‍. ഇന്നലെ 96,551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് 95,000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. 45,62,415 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 9,43,480 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 76,271 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെയായി 35,42,664 പേര്‍ കോവിഡ് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെയായി  5,40,97,975 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 11,63,542 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com