ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇന്നും പതിനായിരത്തിനടത്ത് കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,901 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 5,57,587 ആയി.
95,733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,57,008 പേര് രോഗ മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ മരണം 4,846 ആയി.
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,495 പേര്‍ക്ക്. ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരായവരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണ്. ഇന്ന് 6,227 പേരാണ് ഇന്ന് ആശുപത്രി വിട്ടത്.
ഇന്ന് സംസ്ഥാനത്ത് 76 പേര് മരിച്ചു. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയര്‍ന്നു. 47,110 ആക്ടീവ് കേസുകള്‍. 4,41,649 പേര്‍ക്കാണ് മൊത്തം രോഗ മുക്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ