പച്ച സാരി ചുറ്റി എന്നും പിച്ചൈമണിയെ സ്വീകരണമുറിയിൽ കാണാം; ഭാര്യയുടെ വിയോഗം താങ്ങാനാവാതെ പ്രതിമ സ്ഥാപിച്ച് ഭർത്താവ്- വിഡിയോ

By സമകാലിക മലയാളം ഡെസ്‌  |   Published: 12th September 2020 11:09 AM  |  

Last Updated: 12th September 2020 11:09 AM  |   A+A-   |  

pichaimani

 

രു മാസം മുൻപ് അപ്രതീക്ഷിതമായി സംഭവിച്ച ഭാര്യയുടെ വേർപാട് സേതുരാമന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഭാര്യയെ എന്നും തൊട്ടടുത്ത് കാണാൻ ആഗ്രഹിക്കുന്ന ഈ 74 കാരൻ വീട്ടിലെ സ്വീകരണ മുറിയിൽ അവരുടെ പൂർണ്ണകായ പ്രതിമയുണ്ടാക്കി. പച്ച സാരി ചുറ്റി ഭാര്യ പിച്ചൈമണി കസേരയിൽ ഇരിക്കുന്ന നിലയിലാണ് പ്രതിമ.

തമിഴ്‌നാട്ടിലെ മധുരയിൽ ബിസിനസുകാരനാണ് സേതുരാമൻ. കഴിഞ്ഞ മാസം പത്താം തിയതി ഹൃദയാഘാതത്തെ തുടർന്നായിരുന്നു 67കാരിയായ പിച്ചൈമണിയുടെ മരണം.  'എനിക്ക് ഭാര്യയെ അടുത്തിടെ നഷ്‌ടമായി. എന്നാൽ ഈ പ്രതിമയിലേക്ക് നോക്കുമ്പോൾ അവൾ ഇപ്പോഴും അടുത്തുള്ളതായി അനുഭവിക്കാനാകും, സേതുരാമൻ പറയുന്നു. 48 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഒരു ദിവസം പോലും ഭാര്യയുടെ അടുത്തു നിന്നും മാറിനിന്നിട്ടില്ലെന്നും സേതുരാമൻ പറഞ്ഞു.

വില്ലുപുരത്തു നിന്നുള്ള ശില്പി പ്രസന്ന 25 ദിവസം കൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്. ഫൈബറും റബ്ബറും പ്രത്യേക നിറങ്ങളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.