'വിമതര്‍ പടിയ്ക്കുപുറത്ത്' ; കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി; ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്
'വിമതര്‍ പടിയ്ക്കുപുറത്ത്' ; കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി; ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണി.  പ്രവര്‍ത്തക സമിതി അടക്കം പുനഃസംഘടിപ്പിച്ചു. നേതൃത്വത്തിനെതിരെ കത്തെഴുതിയവരില്‍ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. 

പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെയും പ്രദാന പദവികളിലേക്ക് പരിഗണിച്ചില്ല. ഒരു കാലത്ത് രാഹുലിന്റെ വിശ്വസ്തനായിരുന്നു പൈലറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് ആറംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എ കെ ആന്റണിയാണ് ഇതിന്റെ അധ്യക്ഷന്‍. 

ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, അംബിക സോണി, മുകുള്‍ വാസ്‌നിക്ക്, രാഹുലിന്റെ പ്രതിനിധികളായി രണ്‍ദീപ് സിങ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവരും സമിതിയില്‍ ഇടംപിടിച്ചു. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് തുടര്‍ന്നും നല്‍കിയിട്ടുള്ളത്. 

നേതൃത്വ പ്രതിസന്ധി ചൂണ്ടിക്കാട്ടി കത്തെഴുതിയവരില്‍ ഉള്‍പ്പെട്ട മുകുള്‍ വാസ്‌നിക്കിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്. മുകുള്‍ വാസ്‌നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ സി വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.

മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായ അഞ്ചംഗ എഐസിസി തെരഞ്ഞെടുപ്പ് സമിതിയും  രൂപീകരിച്ചു. കൃഷ്ണ ബൈരഗൗഡ, എസ്.ജോതിമണി, അരവിന്ദര്‍ സിങ് ലവ്!ലി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

പ്രവർത്തക സമിതി പൂർണപട്ടിക ഇപ്രകാരമാണ്. 

ജനറൽ സെക്രട്ടറിമാരും ചുമതലയും: 1. മുകുൾ വാസ്നിക്–മധ്യപ്രദേശ്, 2.ഹരീഷ് റാവത്ത്–പഞ്ചാബ്, 3. ഉമ്മൻചാണ്ടി–ആന്ധ്രപ്രദേശ്, 4.താരിഖ് അൻവർ–കേരളം, ലക്ഷദ്വീപ്, 5. പ്രിയങ്ക ഗാന്ധി–ഉത്തർപ്രദേശ്, 6.രൺദീപ് സിങ് സുർജേവാല–കർണാടക, 7.ജിതേന്ദ്ര സിങ്–അസം, 8.അജയ് മാക്കൻ–രാജസ്ഥാൻ, 9. കെ.സി.വേണുഗോപാൽ–സംഘടനാപ്രവർത്തനം.

ഇൻചാർജുമാർ: 1. പവൻ കുമാർ ബൻസാൽ–അഡ്മിനിസ്ട്രേഷൻ, 2. രജനി പാട്ടീൽ–ജമ്മു, കശ്മീർ, 3.പി.എൽ. പുനിയ –ഛത്തീസ്ഗഡ്, 4.ആർ.പിഎൻ.സിങ്–ജാർഖണ്ഡ്, 5.ശക്തിസിങ് ഗോഹിൽ–ഡൽഹി, ബിഹാർ, 6. രാജീവ് ശങ്കർ റാവു സത്തവ്–ഗുജറാത്ത് ,ദാദ്ര–നഗർ ഹവേലി, ദാമൻ–ദിയു, 7.രാജീവ് ശുക്ല–ഹിമാചൽ പ്രദേശ്, 8. ജിതിൻ പ്രസാദ്–ബംഗാൾ. ആൻഡമാൻ–നിക്കോബാർ, 9.ദിനേശ് ഗുണ്ടുറാവു–തമിഴ് നാട്, പുതുച്ചേരി, ഗോവ, 10.മാണിക്കം ടഗോർ–തെലങ്കാന, 11.ഡോ.ചെല്ലകുമാർ–ഒഡീഷ, 12. എച്ച്.കെ.പാട്ടീൽ–മഹാരാഷ്ട്ര, 13.ദേവേന്ദർ യാദവ്–ഉത്തരാഖണ്ഡ്, 14.വിവേക് ബൻസാൽ–ഹരിയാന, 15. മനീഷ് ഛത്ര–അരുണാചൽ പ്രദേശ്, മേഘാലയ, 16. ഭക്തചരൺ ദാസ്–മിസോറം, മണിപ്പുർ, 17. കുൽജിത് സിങ് നാഗ്ര–സിക്കിം, നാഗാലാൻഡ്, ത്രിപുര. 

∙ പ്രവർത്തകസമിതി അംഗങ്ങൾ: 1.കോൺഗ്രസ് പ്രസിഡന്റ്, 2. ഡോ. മൻമോഹൻ സിങ്, 3. രാഹുൽ ഗാന്ധി, 4.എ.കെ.ആന്റണി, 5.അഹമ്മദ് പട്ടേൽ, 6. അംബികാ സോണി, 7.ഗുലാം നബി ആസാദ്, 8. ആനന്ദ് ശർമ, 9.ഹരീഷ് റാവത്ത്, 10. കെ.സി.വേണുഗോപാൽ, 11. മല്ലികാർജൻ ഖാർഗെ, 12. മുകുൾ വാസ്നിക്, 13. ഉമ്മൻചാണ്ടി, 14. അജയ് മാക്കൻ, 15. പ്രിയങ്ക ഗാന്ധി, 16.പി.ചിദംബരം, 17.ജിതേന്ദ്ര സിങ്, 18. താരിഖ് അൻവർ, 19. രൺദീപ് സിങ് സുർജേവാല, 20. ഗൈഖൻഗാം, 21.രഘുവീർസിങ് മീണ, 22. തരുൺ ഗോഗോയ്.

സ്ഥിരം ക്ഷണിതാക്കൾ: 1. ദിഗ്‌വിജയ് സിങ്, 2. മീരാ കുമാർ, 3. അധീർ രഞ്ജൻ ചൗധരി, 4. ജയ്റാം രമേശ്, 5.സൽമാൻ ഖുർഷിദ്, 6. അവിനാശ് പാണ്ഡേ, 7. കെ.എച്ച്.മുനിയപ്പ, 8. പ്രമോദ് തിവാരി, 9. താരിഖ് ഹമീദ് കാറ, 10. പവൻകുമാർ ബൻസാൽ, 11. രജനി പാട്ടീൽ, 12. പി.എൽ.പുനിയ, 13. ആർ.പി.എൻ.സിങ്, 14. ശക്തിസിങ് കോഹിൽ, 15. രാജീവ് ശങ്കർ റാവു ശത്തവ്, 16.രാജീവ് ശുക്ല, 17. ജിതിൻ പ്രസാദ, 18. ദിനേശ് ഗുണ്ടുറാവു, 19. മാണിക്കം ടഗോർ, 20.ഡോ.ചെല്ലകുമാർ, 21.എച്ച്.കെ.പാട്ടീ‍ൽ, 22. ദേവേന്ദ്ര യാഗവ്, 23. വിവേക് ബൻസാൽ, 24. മനീഷ് ഛത്ര, 25. ഭക്തചരൺദാസ്, 26. കൽജിസ് സിങ് നാഗ്ര, 

പ്രത്യേക ക്ഷണിതാക്കൾ: 1. ദീപേന്ദർ ഹൂഡ, 2. കുൽദീപ്ബഷ്ണോയ്, 3. ചിന്താ മോഹൻ, 4. സച്ചിൻ റാവു, 5. സഷ്മിതാ ദേവ്, 6. ലാൽജി ദേശായി, 7. ജി. സഞ്ജീവ റെഡ്ഡി, 8. നീരജ് കുന്ദൻ, 9. ബി.വി.ശ്രീനിവാസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com