'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ
'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പ്രചാരണവുമായി മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. ട്വിറ്ററിലിട്ട കുറിപ്പിലാണ് നഗേശ്വര റാവു  സ്വാമിയുടെ മരണത്തില്‍ വിവാദ പ്രസ്താവന നടത്തിയത്. 

'സ്വാമി അഗ്നിവേശ് എന്ന മഹാശല്യം ഒഴിവായത് നന്നായി. കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണ് നിങ്ങള്‍. നിങ്ങള്‍ ഹിന്ദു സംസ്‌കാരത്തെ വലിയ തോതില്‍ നശിപ്പിച്ചു. നിങ്ങള്‍ ഒരു തെലുങ്ക് ബ്രാഹ്മണനാണെന്നത് എനിക്ക് അപമാനമുണ്ടാക്കുന്നു. ആട്ടിന്‍തോലിട്ട ചെന്നായയാണ് നിങ്ങള്‍. എന്തുകൊണ്ടാണ് കാലന്‍ ഇത്രയും കാത്തിരുന്നത്'- നാഗേശ്വര റാവു ട്വിറ്റര്‍ പോസ്റ്റില്‍ അധിക്ഷേപിച്ചു.

ആര്യസമാജം നേതാവും സാമൂഹിക പ്രവര്‍ത്തകനും ഹരിയാനയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്‌നിവേശ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്ന അദ്ദേഹത്തിന്റെ മരണം. അഗ്നിവേശിന് 80 വയസായിരുന്നു.

നാഗേശ്വര റാവു ഇതിനു മുന്‍പും നിരവധി വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. നാഗേശ്വര റാവുവന്റെ ഹിന്ദു അനുകൂല പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ ചര്‍ച്ചയായി.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിെലത്തിയ ശേഷം സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2018ല്‍ അപ്രതീക്ഷിതമായി ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിയമിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com